വാഴൂർ ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം * ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം 28-09-2026 * ഇന്ന് ലോക വയോജന ദിനം*
കുടുംബശ്രീ സി.ഡി.എസ്

കുടുംബശ്രീ CDS - വാഴൂർ ഗ്രാമപഞ്ചായത്ത്
വാഴൂർ ഗ്രാമപഞ്ചായത്ത്

കുടുംബശ്രീ സി.ഡി.എസ്. (CDS)

കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി - സ്ത്രീശാക്തീകരണവും സാമൂഹിക വികസനവും

സി.ഡി.എസ് വിവരണം

വാഴൂർ ഗ്രാമപഞ്ചായത്തിലെ സ്ത്രീശാക്തീകരണത്തിന്റെയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെയും പ്രാദേശിക വികസനത്തിന്റെയും നട്ടെല്ലാണ് കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (CDS). സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക ശാക്തീകരണത്തിനായി നടപ്പിലാക്കിയ സമഗ്രദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണ് കുടുംബശ്രീ. 1998 മെയ് 17 ന് മലപ്പുറത്ത് പ്രധാനമന്ത്രി ശ്രീ. അടൽബിഹാരി വാജ്പേയ് ഉദ്ഘാടനം ചെയ്തു. ആയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്ന ത്രിതല സന്നദ്ധ സാമൂഹ്യ സംഘടന സംവിധാനത്തിലാണ് കുടുബശ്രീ പ്രവർത്തിക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങളാണ് പ്രാഥമിക ഘടകം, അയൽക്കൂട്ടത്തിൽ 10 മുതൽ 20 വരെ വനിതകൾ അംഗങ്ങളാകുന്നു. കുടുംബശ്രീ സി.ഡി.എസ് ത്രിതല സംഘടനാ സംവിധാനത്തിലെ ദ്വിതീയ തലവും സി.ഡി.എസിന്റെ കീഴ് ഘടകവുമാണ് എ.ഡി.എസ്. എ.ഡി.എസ് പരിധിക്കുള്ളിലെ എല്ലാ അയൽക്കൂട്ടങ്ങളേയും തെരഞ്ഞെടുക്കപ്പെടുന്ന 5 അംഗ ഭരണ സമിതികളുടെ കൂടിച്ചേരലാണ് എ.ഡി.എസ് പൊതുയോഗം. ഓരോ എ.ഡി.എസിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 11 അംഗങ്ങളിൽ നിന്നും 1 അംഗത്തെ സി.ഡി.എസ് അംഗമായി തെരഞ്ഞെടുക്കുന്നു. ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന സി.ഡി.എസ് അംഗങ്ങളിൽ നിന്നും സി.ഡി.എസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നീവരെ തെരഞ്ഞെടുക്കുന്നു. പഞ്ചായത്തിലെ എല്ലാ അയൽക്കൂട്ട (ADS) പ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ട് വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും വൈവിധ്യമാർന്ന സംരംഭങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളും സി.ഡി.എസ് നടപ്പിലാക്കുന്നു.

കമ്മറ്റി അംഗങ്ങൾ

ലാലി കുഞ്ഞുമോൻ 9544705377
പുഷ്പലത ശശികുമാർ 9656142464
സ്വപന റെജി 9495710658
മിനി ലൂക്കോസ് 8592017078
ലൈസാമ്മ സെബാസ്റ്റ്യൻ 9074619286
പ്രമീള സുനിൽ 9746868277
മിനി റെജിമോൻ 9745097778
ഷേർളി ബാബു 9526351860
ലത വിശ്വനാഥ് 9495869708
ഷീജ സലാം 7306865717
ശോഭ 9495444537
സൗദാമിനി കെ ജി 9562069631
ആതിര സി എസ് 9207205039
ഷേർളി ജോസ് 9605491136
ബിന്ദു സുകുമാരൻ 8301039661
വത്സമ്മ ജെയിംസ് 9656830731
രജനി 9656613788
രാജിമോൾ പി എം 9745839800