ഇത് നിർമ്മാണത്തിലുള്ള വെബ്ബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
പ്രധാന സ്ഥലങ്ങൾ

Left-Shifted 3D Cards
കൊടുങ്ങൂർ
മറുവശം കാണാൻ മൗസ് ഹോവർ ചെയ്യൂ ➔

01. കൊടുങ്ങൂർ

ചരിത്രപ്രധാനമായ ഒരു പ്രദേശമാണ് കൊടുങ്ങൂർ. വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനവും ഭരണകേന്ദ്രവുമാണ് ഇവിടം. ഹൈറേഞ്ചിലേക്കും മലയോര മേഖലകളിലേക്കുമുള്ള ചരക്കുനീക്കത്തിന്റെ പ്രധാന ഇടത്താവളമായിരുന്നു കൊടുങ്ങൂർ. കോട്ടയം-കുമളി റോഡ് (KK Road) നിലവിൽ വന്നതോടെ വ്യാപാരാവശ്യങ്ങൾക്കായുള്ള പ്രധാന കവലയായി ഇവിടം വളർന്നു..

പുളിക്കൽക്കവല
മറുവശം കാണാൻ മൗസ് ഹോവർ ചെയ്യൂ ➔

02. പുളിക്കൽക്കവല

വാഴൂർ ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു വ്യാപാര-ഗതാഗത കേന്ദ്രമായ പുളിക്കൽക്കവലയുടെ (14-ാം മൈൽ) കോട്ടയത്തുനിന്നും കുമളി ഭാഗത്തേക്ക് പോകുന്ന ദേശീയപാതയും, ചങ്ങനാശ്ശേരിയിൽ നിന്ന് വന്ന് വാഴൂർ ഭാഗത്തേക്ക് ചേരുന്ന റോഡും സംഗമിക്കുന്ന പ്രധാന കവലയാണിത്. തിരുവിതാംകൂർ ഭരണകാലത്ത് ഹൈറേഞ്ചിലേക്ക് തോട്ടം വിളകളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ഗതാഗതം സുഗമമാക്കാൻ നിർമ്മിച്ച ചരിത്രപ്രധാനമായ പാതയാണ് കോട്ടയം-കുമളി (KK Road). ഈ റോഡിന്റെ വികസനത്തോടെയാണ് 14-ാം മൈലിലെ പുളിക്കൽക്കവല ഒരു പ്രധാന വിശ്രമകേന്ദ്രവും വ്യാപാര കവലയുമായി ഉയർന്നുവന്നത്. .

ചാമംപതാൽ
മറുവശം കാണാൻ മൗസ് ഹോവർ ചെയ്യൂ ➔

03. ചാമംപതാൽ

വാഴൂർ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട കാർഷിക പാരമ്പര്യവും ചരിത്രപ്രാധാന്യവുമുള്ള ഒരു നാടാണ് ചാമംപതാൽ. തോട്ടവിളകളുടെ പ്രചാരത്തോടെ സാമ്പത്തിക വളർച്ച കൈവരിച്ച ചാമംപതാൽ, ഇന്ന് വാഴൂർ മേഖലയിലെ പ്രധാനപ്പെട്ട ഒരു ഗ്രാമീണ കവലയും വികസന കേന്ദ്രവുമാണ്. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാർഷിക കുടിയേറ്റത്തോടെയാണ് പ്രദേശത്തിന് ഇന്നത്തെ രൂപം ലഭിക്കുന്നത്.