കോട്ടയം ജില്ല — ചങ്ങനാശ്ശേരി താലൂക്ക്
വാഴൂര്‍ ഗ്രാമപഞ്ചായത്ത്
നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക് വിജ്ഞാപനം
ഉൾപ്പെടുന്ന വില്ലേജുകൾ: വാഴൂർ, കങ്ങഴ
24/03/2012 ലെ 595/05/ജി.പി 60-ാം നമ്പര്‍ കേരള ഗസറ്റ് പ്രകാരം പ്രസിദ്ധീകരിച്ച കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാ ബാങ്കില്‍ 31/10/2017 ലെ സ.ഉ(സാധ)4592/2017/റവന്യു നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ പ്രാദേശിക നിരീക്ഷണ സമിതി യോഗത്തിന്‍റെ 07/02/2020 തീയതിയിലെ തീരുമാന പ്രകാരം വാഴൂര്‍, കങ്ങഴ വില്ലേജുകളിലെ നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക് മാറ്റങ്ങള്‍ വരുത്താതെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പ്രകാരം പ്രസിദ്ധീകരിച്ചു.