ഹരിത കര്‍മ്മ സേന
ഭൂപ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന കാഴ്ചവെക്കുന്നത്. പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനും പ്ലാസ്റ്റിക് രഹിത പരിസരം സൃഷ്ടിക്കാനും ഈ സേന വലിയ പങ്കുവഹിക്കുന്നു.